വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ ലോഹങ്ങള്‍ കണ്ടെത്തി

ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലാണ് രാജസ്ഥാനിലെ ഉദയ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത്. പുറത്തെടുത്ത സാധനങ്ങള്‍ക്ക് 800 ഗ്രാം തൂക്കമുണ്ടായിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Update: 2019-06-18 06:58 GMT

ഉദയ്പുര്‍: വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ ലോഹശേഖരം കണ്ടത്തി. താക്കോലുകള്‍, നാണയങ്ങള്‍, മാലകള്‍, ആണികള്‍, പുകവലിക്കാന്‍ ഉപയോഗിക്കുന്ന ചില്ലം തുടങ്ങി 80 ഓളം സാധനങ്ങളാണ് വയറിനുള്ളില്‍ കണ്ടത്തിയത്.ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലാണ് രാജസ്ഥാനിലെ ഉദയ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത്.

മനോരോഗമുള്ള ആളാണ് രോഗിയെന്നാണ് ഡോക്ടറായ ഡി കെ ശര്‍മ്മ പറഞ്ഞു. കൈയില്‍ കിട്ടുന്നതെല്ലാം അപ്പടി വിഴുങ്ങുന്ന ഇയാല്‍ മദ്യത്തിനും അടിമയാണ്. നിരന്തരം വയറുവേദന അനുഭവപ്പെടുന്നു എന്ന് വീട്ടുകാരോട് പരാതിപ്പെടുമായിരുന്നു.പിന്നാലെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ വയറ്റില്‍ നിന്നും പുറത്തെടുത്ത സാധനങ്ങള്‍ക്ക് 800 ഗ്രാം തൂക്കമുണ്ടായിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. 


Tags: