ഗോഡ്‌സെ സന്ദേശറാലിയ്ക്ക് അനുമതി നല്‍കരുത്; എ എം ആരിഫ് എംപി മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് കത്തയച്ചു

150ാം ജന്‍മവാര്‍ഷികത്തില്‍ ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികളോടെ രാഷ്ട്രം മുഴുവന്‍ ഗാന്ധിജിയെ സ്മരിച്ചപ്പോള്‍, കോടതി കുറ്റവാളികളെന്ന് കണ്ടെത്തി തൂക്കിലേറ്റിയ മഹാത്മാവിന്റെ ഘാതകരെ മഹത്വവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിയമസംവിധാനത്തോടുള്ള വെല്ലുവിളി മാത്രമല്ല, മറിച്ച് രാജ്യദ്രോഹം കൂടിയാണ്.

Update: 2021-03-11 08:43 GMT

ന്യൂഡല്‍ഹി: രാഷ്ട്രപിതാവിന്റെ ഘാതകരായ നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവരെ വെള്ളപൂശുക എന്ന ലക്ഷ്യത്തോടെ മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നും ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് 14 മുതല്‍ അഖില ഭാരതീയ ഹിന്ദുമഹാസഭ നടത്തുന്ന വാഹനറാലിയ്ക്ക് യാതൊരു കാരണവശാലും അനുമതി നല്‍കരുതെന്ന് എ എം ആരിഫ് എംപി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ആവശ്യപ്പെട്ടു.

150ാം ജന്‍മവാര്‍ഷികത്തില്‍ ഒരുവര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികളോടെ രാഷ്ട്രം മുഴുവന്‍ ഗാന്ധിജിയെ സ്മരിച്ചപ്പോള്‍, കോടതി കുറ്റവാളികളെന്ന് കണ്ടെത്തി തൂക്കിലേറ്റിയ മഹാത്മാവിന്റെ ഘാതകരെ മഹത്വവത്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നിയമസംവിധാനത്തോടുള്ള വെല്ലുവിളി മാത്രമല്ല, മറിച്ച് രാജ്യദ്രോഹം കൂടിയാണ്.

രാജ്യത്തെ ഭിന്നിപ്പിക്കാനും യുവമനസ്സുകളില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കാനും മാത്രമേ റാലികൊണ്ട് സാധിക്കൂ എന്നും മതത്തിന്റെ പേരില്‍ നടത്തുന്ന ഇത്തരം ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നത് ലജ്ജാകരമാണെന്നും അതിനാല്‍ രാജ്യതാത്പര്യം മുന്‍നിര്‍ത്തി റാലിക്ക് അനുമതി നിഷേധിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.

Tags: