ഡി കെ ശിവകുമാറിനെ 9 ദിവസംകൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു

ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകനും എല്ലാദിവസവും അരമണിക്കൂര്‍ സന്ദര്‍ശിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്

Update: 2019-09-04 16:16 GMT

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ സപ്തംബര്‍ 13 വരെ കോടതി കസ്റ്റഡിയില്‍ വിട്ടു. രണ്ടാഴ്ച ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിന്‍മേലാണ് കോടതി 9 ദിവസമായി അനുവദിച്ചത്. ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകനും എല്ലാദിവസവും അരമണിക്കൂര്‍ സന്ദര്‍ശിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. 8.56 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ചൊവ്വാഴ്ച രാത്രിയാണ് ഡി കെ ശിവകുമാറിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹി സഫ്ദര്‍ജങ് റോഡിലെ ഫ്‌ളാറ്റില്‍ നിന്ന് 8.50 കോടി രൂപയുടെ ഹവാലപണം പിടികൂടിയെന്നാണ് കേസ്. ശിവകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വന്‍ പ്രതിഷേധവും അക്രമസംഭവങ്ങളും അരങ്ങേറുകയാണ്.

Tags:    

Similar News