കര്‍ഷകര്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രങ്ങൾ വാങ്ങാന്‍ ഒരു കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബി ഗായകൻ
കര്‍ഷകര്‍ സംഘടിച്ചിട്ടുള്ള ഡല്‍ഹി-ഹരിയാന അതിര്‍ത്തിലെ സിംഘുവില്‍ കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്യാന്‍ ദില്‍ജിത് ദൊസാന്‍ത് എത്തി.
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ സമരത്തിനെത്തിയെ കര്‍ഷകര്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ ഒരു കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത് ദൊസാന്‍ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം ദില്‍ജിത് അറിയിച്ചത്.
കര്‍ഷകര്‍ സംഘടിച്ചിട്ടുള്ള ഡല്‍ഹി-ഹരിയാന അതിര്‍ത്തിലെ സിംഘുവില്‍ കര്‍ഷക സമരത്തെ അഭിവാദ്യം ചെയ്യാന്‍ ദില്‍ജിത് ദൊസാന്‍ത് ശനിയാഴ്ച എത്തി. നേരത്തെ തന്നെ കര്‍ഷക സമരത്തിന് ദില്‍ജിത് ദൊസാന്‍ത് പിന്തുണ അറിയിച്ചിരുന്നു.
കാര്‍ഷിക സമരത്തെ പരിഹസിച്ച കങ്കണ റാവത്തിന് ദില്‍ജിത് ദൊസാന്‍ത് മറുപടി നല്‍കിയിരുന്നു. ഇത് ശ്രദ്ധേയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടത്തുന്ന സമരം ചരിത്രമാണെന്നും ഈ സമരചരിത്രം വരുംതലമുറകള്‍ ഏറ്റുപാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.