ബെല്‍ത്തങ്ങാടി: ധര്‍മസ്ഥലയില്‍ നൂറുകണക്കിന് സത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയെന്ന് മുന്‍ ക്ഷേത്ര ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുള്ള അന്വേഷണ സംഘത്തിലേക്ക് ഒമ്പത് പോലിസ് ഉദ്ദ്യോഗസ്ഥരെ കൂടി എസ്‌ഐടി നിയമിച്ചു. നേരത്തെ മൂന്ന് മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരെയും 20 ഉദ്ദ്യോഗസ്ഥരെയും നിയമിച്ചിരുന്നു. ഉപ്പിനങ്ങാടി പോലിസ് സ്റ്റേഷനിലെ പിഎസ്‌ഐ ലോറന്‍സ് , സിഇഎന്‍ പോലിസ് സ്റ്റേഷനിലെ എച്ച്‌സി പുനീത്, ഉപ്പിനങ്ങാടി പോലിസ് സ്റ്റേഷനിലെ എച്ച്‌സി മനോഹര്‍, വിറ്റല്‍ പോലിസ് സ്റ്റേഷനിലെ പിസി മനോജ്, പുഞ്ചല്‍ക്കട്ടെ പോലിസ് സ്റ്റേഷനിലെ പിസി സന്ദീപ്, ഉഡുപ്പി സിഎസ്പി പോലിസ് സ്റ്റേഷനിലെ പിസി ലോകേഷ് , ഹൊന്നവാര്‍ പോലിസ് സ്റ്റേഷനിലെ സതീഷ് നായിക് , മംഗളൂരു എഫ്എംഎസ് യൂണിറ്റിലെ എച്ച്‌സി ജയരാമഗൗഡ, എച്ച്‌സി ബാലകൃഷ്ണ ഗൗഡ എന്നിവരെയും പുതുതായി നിയമിച്ചത്.