തമിഴ്‌നാട്ടിൽ 4.8 കോടി രൂപയുടെ നിരോധിച്ച കറൻസി നോട്ടുകൾ പിടിച്ചെടുത്തു
1000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് പിടിച്ചെടുത്തവ
ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കലയാർകോയിൽ പ്രദേശത്ത് നിന്ന് നിരോധിച്ച 4.8 കോടി രൂപയുടെ കറൻസി നോട്ടുകൾ പോലിസ് പിടിച്ചെടുത്തു.
ഫിസിയോതെറാപ്പിസ്റ്റ് അരുൾ ചിന്നപ്പന്റെ വീട്ടിൽ നിന്ന് നിരോധിച്ച കറൻസി നോട്ടുകൾ കണ്ടുകെട്ടിയതായി പോലിസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അനധികൃത പണം പിടികൂടിയത്. 1000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് പിടിച്ചെടുത്തവ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.