മഹാരാഷ്ട്രയില്‍നിന്നെത്തിയവരുടെ ആര്‍ടിപിസിആര്‍ ഫലം പരിശോധിച്ചില്ല; നാല് വിമാനക്കമ്പനികള്‍ക്കെതിരേ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് കൊവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 10 ന് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Update: 2021-04-18 15:09 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍നിന്നുള്ള എല്ലാ യാത്രക്കാരുടെയും കൊവിഡ് പരിശോധനാഫലം പരിശോധിക്കാത്തതിന്റെ പേരില്‍ നാല് വിമാനക്കമ്പനികള്‍ക്കെതിരേ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത്. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നിവയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് കൊവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 10 ന് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ഉത്തരവ് പ്രകാരം മഹാരാഷ്ട്രയില്‍നിന്ന് ഡല്‍ഹിയിലെത്തുന്ന യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍് നിര്‍ബന്ധമാക്കിയും ഉത്തരവായിരുന്നു. ഏപ്രില്‍ 30 വരെ മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. ശനിയാഴ്ച 24,375 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ദേശീയ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന കണക്കാണിത്.

Tags:    

Similar News