ഡല്‍ഹി സ്‌ഫോടനം; പാകിസ്താനില്‍ അതീവ ജാഗ്രത, വ്യോമതാവളങ്ങളില്‍ റെഡ് അലര്‍ട്ട്

Update: 2025-11-11 07:57 GMT

കറാച്ചി: ഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ പാകിസ്താനിലും അതിവ ജാഗ്രത നിര്‍ദ്ദേശം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അതിര്‍ത്തി കടന്നുളള ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് രാജ്യത്ത് സുരക്ഷ വര്‍ധിപ്പിച്ചത്.

പാകിസ്താന്റെ എല്ലാ വ്യോമതാവളങ്ങളിലും എയര്‍ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് സാഹചര്യങ്ങളെയും നേരിടാന്‍ സെന്‍ട്രല്‍ കമാന്‍ഡ് എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണം ഉണ്ടാകുമോയെന്ന ആശങ്കയെ തുടര്‍ന്നാണ് പാകിസ്താന്റെ മുന്നൊരുക്കം.




Tags: