ഡല്‍ഹിയില്‍ വോട്ടെടുപ്പ് അന്തിമഘട്ടത്തില്‍; 54.78 ശതമാനം പോളിങ്

ഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍പ്പെട്ട 11 ജില്ലകളില്‍ നോര്‍ത്ത് ഈസ്റ്റ് ജില്ലയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്- 62.75 ശതമാനം.

Update: 2020-02-08 12:42 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അന്തിമഘട്ടത്തിലേക്ക്. ആറുമണി വരെയുള്ള കണക്കുകള്‍പ്രകാരം ആകെ പോളിങ് 54.78 ശതമാനമാണ്. 2015 ല്‍ ഇത് 63.5 ശതമാനമായിരുന്നു. ഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍പ്പെട്ട 11 ജില്ലകളില്‍ നോര്‍ത്ത് ഈസ്റ്റ് ജില്ലയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്- 62.75 ശതമാനം. തൊട്ടുപിന്നില്‍ 56.08 ശതമാനമുള്ള ഈസ്റ്റ് ജില്ലയാണ്. നോര്‍ത്ത് വെസ്റ്റ്- 54.35, സൗത്ത്- 53.15, സെന്‍ട്രല്‍- 53.05, സൗത്ത് വെസ്റ്റ്- 55.53, വെസ്റ്റ്- 54.88, നോര്‍ത്ത്- 52.68, ന്യൂഡല്‍ഹി- 51.57, ഷഹ്ദര- 56.95, സൗത്ത്- ഈസ്റ്റ്- 52.35 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. രാവിലെ മുതല്‍ പോളിങ് പൊതുവെ മന്ദഗതിയിലായിരുന്നു.

അതിശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആദ്യമണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എന്നാല്‍, 11.30 കഴിഞ്ഞതോടെ ബൂത്തുകളിള്‍ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. വോട്ടിങ് ആരംഭിച്ച് നാലുമണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഡല്‍ഹിയില്‍ 15.68 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകള്‍പ്രകാരം ഡല്‍ഹിയില്‍ 17.26 ശതമാനം മാത്രമാണ് പോളിങ്. 2015ലെ തിരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി പിടിച്ചെടുത്തത്. 70 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 672 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മല്‍സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്- 28 പേര്‍. 

Tags:    

Similar News