ജനതാ കര്‍ഫ്യൂ ദിനത്തില്‍ ഡല്‍ഹി, ബെംഗളൂരു മെട്രോകള്‍ പ്രവര്‍ത്തിക്കില്ല

Update: 2020-03-20 13:30 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച ഡല്‍ഹി, ബെംഗളൂരു മെട്രോള്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചാണ് നടപടി. എന്നാല്‍, രാജ്യതലസ്ഥാനത്തെ പലചരക്ക്, ഫാര്‍മസി, പച്ചക്കറി കടകള്‍ ഒഴികെ എല്ലാ കടകളും മാളുകളും അടച്ചിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. കൊറോണ വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി മാര്‍ച്ച് 22 ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസം ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനന്ത്രി ആഹ്വാനം ചെയ്തത്.




Tags:    

Similar News