ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി; അവസാന തിയ്യതി ഇന്ന്

Update: 2025-09-16 06:54 GMT

ന്യൂഡല്‍ഹി: 2025-26 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ITR) സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആദായനികുതി വകുപ്പ് ഒരു ദിവസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബര്‍ 15-ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധി സെപ്തംബര്‍ 16 വരെയാണ് (ചൊവ്വാഴ്ച) നീട്ടിയത്. നേരത്തെ ജൂലായ് 31 ആയിരുന്ന സമയപരിധി ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. ഇതോടെ നികുതിദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഒരു ദിവസം കൂടി ലഭിക്കും.

ആദായനികുതി ഇ-ഫയലിംഗ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ നേരിട്ടതിനെ തുടര്‍ന്ന് നിരവധി നികുതിദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിയെതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Tags: