ബിജെപി ബന്ധം: ബംഗാളില്‍ സിപിഎം മുന്‍ എംഎല്‍എയെ പുറത്താക്കി

കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ സമരേന്ദ്ര ഘോഷ് സിപിഎമ്മുമായി അകന്നിരുന്നു

Update: 2019-06-26 18:41 GMT

കൊല്‍ക്കത്ത: ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുവെന്നാരോപിച്ച് മുന്‍ എംഎല്‍എയെ സിപിഎം പുറത്താക്കി. കരിംപൂര്‍ മുന്‍ എംഎല്‍എയായിരുന്ന സമരേന്ദ്രഘോഷിനെതിരേയാണ് അച്ചടക്ക നടപടിയെടുത്തത്. കരീംപൂര്‍ എരിയാ കമ്മിറ്റിയുടെ തീരുമാനത്തെ നാദിയ ജില്ലാ കമ്മറ്റി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ സമരേന്ദ്ര ഘോഷ് സിപിഎമ്മുമായി അകന്നിരുന്നു. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 2011 മുതല്‍ 2016 വരെ സിപിഎം ടിക്കറ്റില്‍ എംഎല്‍എയായ സമരേന്ദ്രഘോഷ് 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്രയോടാണ് പരാജയപ്പെട്ടത്. എംഎല്‍എയായ മഹുവ മൊയ്ത്ര ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായതിനെ തുടര്‍ന്ന് കരീംപൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സമരേന്ദ്രഘോഷ് മല്‍സരിച്ചേക്കുമെന്നും സൂചനകളുണ്ട്.


Tags:    

Similar News