മോദിയെ പുകഴ്ത്തിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സര്‍സയ്യ ആദത്തെയാണ് മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്.

Update: 2019-03-04 15:08 GMT

ന്യൂഡല്‍ഹി: പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ കേന്ദ്രകമ്മിറ്റി അംഗത്തെ സിപിഎം സസ്‌പെന്റ് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗവും മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയുമായ സര്‍സയ്യ ആദത്തെയാണ് മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്.

പ്രധാനമന്ത്രി കൂടി പങ്കെടുത്ത ബീഡി ക്ഷേമനിധി ഉദ്ഘാടന ചടങ്ങില്‍ നരേന്ദ്രമോദിയെ പുകഴ്ത്തിയതിനാണ് അച്ചടക്ക നടപടി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്.




Tags:    

Similar News