ബംഗാള്‍: ഇടതു മുന്നണി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

Update: 2019-03-15 20:35 GMT

കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 42 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും പരസ്പരം സഹായിക്കാന്‍ ധാരണയായതായി ഇടതു മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പറഞ്ഞു. 25 പേരുടെ പട്ടികയാണ് ഇപ്പോള്‍ ഇടതു മുന്നണി പുറത്തിറക്കിയത്. ബാക്കി 17 മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളോ കോണ്‍ഗ്രസോ മല്‍സരിക്കുമെന്നും ബിമന്‍ ബോസ് പറഞ്ഞു. 

Tags: