ഹൈദരാബാദ്: സിപിഐ നേതാവിനെ വെടിവച്ചു കൊന്നു. ഹൈദരാബാദിലാണ് സംഭവം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും നാഗര്‍കുര്‍നൂല്‍ അച്ചംപേട്ട് സ്വദേശിയുമായ ചന്തു റാത്തോഡിനെയാണ് അക്രമി സംഘം വെടിവച്ച് കൊന്നത്. ചൊവ്വാഴ്ച രാവിലെയാടെ മാലക് പേട്ട് സലിവാഹന നഗര്‍ പാര്‍ക്കില്‍ വച്ചായിരുന്നു ചന്തുവിന് വെടിയേറ്റത്. കാറിലെത്തിയ സംഘം മുളകുപൊടി വിതറിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.
ഒന്നിലേറെ തവണ ശരീരത്തില്‍ വെടിയേറ്റതിനാല്‍ ചന്തു സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഐഎംഎല്‍ പ്രവര്‍ത്തകനായ രാജേഷ് എന്നയാള്‍ ചന്തുവിനെതിരേ ഭീഷണി മുഴക്കിയിരുന്നതായാണ് ഭാര്യ പോലിസിന് നല്‍കിയ മൊഴി.