24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പുതിയ കൊവിഡ് രോ​ഗികൾ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,910 രോഗികൾ സുഖം പ്രാപിച്ചു, ഇതുവരെ 3.10 കോടിയിലധികം പേർ രോഗമുക്തി നേടി.

Update: 2021-08-09 01:28 GMT

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യ 39,070 പുതിയ കൊവിഡ് കേസുകൾ റിപോർട്ട് ചെയ്തു, ശനിയാഴ്ച്ച റിപോർട്ട് ചെയ്ത 38,628 കേസുകളേക്കാൾ അൽപം കൂടുതലാണ്. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3.19 കോടിയിലധികമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 491 മരണങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടു, ഇതുവരെ മൊത്തം മരണസംഖ്യ 4.27 ലക്ഷമായി ഉയർന്നു.

ഇന്ത്യയിൽ സജീവ കൊവിഡ് കേസുകൾ 4.06 ലക്ഷമായി കുറഞ്ഞു. മൊത്തം അണുബാധിതരിൽ 1.27 ശതമാനം സജീവ കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,910 രോഗികൾ സുഖം പ്രാപിച്ചു, ഇതുവരെ 3.10 കോടിയിലധികം പേർ രോഗമുക്തി നേടി.

രോ​ഗമുക്തി നിരക്ക് 97.39 ശതമാനമായി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. തുടർച്ചയായ കഴിഞ്ഞ 13 ദിവസങ്ങളിൽ 3 ശതമാനത്തിൽ താഴെയാണ് ടിപിആർ. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയുള്ള ഇടങ്ങൾ സുരക്ഷിത മേഖലയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചിട്ടുണ്ട്.