ഡല്‍ഹിയിലെ കൊവിഡ് നഴ്‌സിങ് ഹോമില്‍ തീപ്പിടിത്തം; രോഗികള്‍ സുരക്ഷിതര്‍

അടുത്തിടെയാണ് ഇത് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. നഴ്‌സിങ് ഹോമില്‍ 17 കൊവിഡ് രോഗികള്‍ അടക്കം 26 രോഗികള്‍ ചികില്‍സയിലുണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായപ്പോള്‍തന്നെ രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

Update: 2021-05-05 04:13 GMT

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരിയിലെ യുകെ നഴ്‌സിങ് ഹോമില്‍ തീപ്പിടിത്തം. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് തീപ്പിടിത്തമുണ്ടായത്. എട്ട് ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. അടുത്തിടെയാണ് ഇത് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. നഴ്‌സിങ് ഹോമില്‍ 17 കൊവിഡ് രോഗികള്‍ അടക്കം 26 രോഗികള്‍ ചികില്‍സയിലുണ്ടായിരുന്നു. തീപ്പിടിത്തമുണ്ടായപ്പോള്‍തന്നെ രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

ഐസിയു വാര്‍ഡിലുണ്ടായിരുന്ന ഏഴുപേരെ അടക്കമാണ് പെട്ടെന്നുതന്നെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. ആര്‍ക്കും പരിക്കില്ല. ആശുപത്രിയിലെ ഒന്നാം നിലയിലെ സ്‌റ്റോര്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹി പോലിസും ആശുപത്രി ജീവനക്കാരും വേഗത്തില്‍തന്നെ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാലാണ് വന്‍ ദുരന്തമൊഴിവായത്.

ഫയര്‍ഫോഴ്‌സും യഥാസമയം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. രാത്രി 11 മണിയോടെയാണ് യുകെ നഴ്‌സിങ് ഹോമില്‍നിന്ന് തീപ്പിടിത്തത്തെക്കുറിച്ച് കോള്‍ ലഭിച്ചത്. ഞങ്ങള്‍ മൊത്തം എട്ട് ഫയര്‍ യൂനിറ്റുകള്‍ സ്ഥലത്തേക്ക് പോയി. ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒരുമണിക്കൂറിനുള്ളില്‍ ഞങ്ങളുടെ സംഘം തീ നിയന്ത്രണവിധേയമാക്കുകയും എല്ലാ രോഗികളെയും സുരക്ഷിതമായി രക്ഷിക്കുകയും ചെയ്തു.

Fire in Delhi nursing home, patients evacuated, efforts on to find ICU beds in other hospitalsആര്‍ക്കും പരിക്കില്ല- ഡല്‍ഹി ഫയര്‍ സര്‍വീസസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഒന്നാമത്തെ നിലയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. താഴത്തെ നിലയിലെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ ജനലുകള്‍ തകര്‍ത്ത ശേഷം രോഗികളെ പുറത്തെടുക്കുകയായിരുന്നു- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags: