ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്‌സിന്റെ കുഞ്ഞിനും രോഗം

രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ അറിയിച്ചു. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികില്‍സയിലുള്ള നഴ്‌സ് എട്ടുമാസം ഗര്‍ഭിണിയാണ്.

Update: 2020-04-14 09:49 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ച മലയാളിയായ നഴ്‌സിന്റെ കുഞ്ഞിനും വൈറസ് ബാധ കണ്ടെത്തി. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്‌സിന്റെ രണ്ടുവയസായ കുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ അറിയിച്ചു. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികില്‍സയിലുള്ള നഴ്‌സ് എട്ടുമാസം ഗര്‍ഭിണിയാണ്.

കുഞ്ഞിന് പ്രത്യേക രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നെങ്കിലും സംശയത്തെത്തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പരിശോധനാ ഫലം ലഭിച്ചത്. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ഇവരില്‍നിന്നും മറ്റു ആറുപേര്‍ക്കുകൂടി രോഗബാധ പകര്‍ന്നിട്ടുണ്ട്. കൊവിഡ് ബാധ കൂടുതല്‍ പേരിലേക്ക് പടര്‍ന്ന സാഹചര്യത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്. 

Tags:    

Similar News