രാജ്യത്ത് 40,134 പേര്‍ക്ക് കൂടി കൊവിഡ്; 422 മരണം

Update: 2021-08-02 05:37 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,358 ആയി ഉയര്‍ന്നു. ഞായറാഴ്ചത്തെ ാെകവിഡ് രോഗികളെ അപേക്ഷിച്ച് നാലുശതമാനത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.

നിലവില്‍ 4,13,718 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഒരുദിവസം മാത്രം 2,766 പേര്‍ ചികില്‍സയില്‍ പ്രവേശിച്ചു. 24 മണിക്കൂറിനിടെ 422 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,24,773 ആയി ഉയര്‍ന്നു. പുതുതായി 36,946 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് മുക്തരുടെ എണ്ണം 3,08,57,467 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 17,06,598 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതുവരെ 47,22,23,639 പേര്‍ രാജ്യത്ത് വാക്‌സിനെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    

Similar News