രാജ്യത്ത് 10,853 പുതിയ കൊവിഡ് കേസുകള്‍; 526 മരണം

Update: 2021-11-08 03:19 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 10,853 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,43,55,536 ആയി ഉയര്‍ന്നു. രാജ്യത്തെ കൊവിഡ് ബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണ്. കേരളത്തല്‍ ഞായറാഴ്ച 7,124 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട ആകെ മരണം 4,60,791 ആയി ഉയര്‍ന്നു. നിലവില്‍ 1,44,845 പേരാണ് ചികില്‍സയിലുള്ളത്.

കഴിഞ്ഞ 260 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. കഴിഞ്ഞ ദിവസം മാത്രം 2,105 പേര്‍ ചികില്‍സയില്‍ പ്രവേശിച്ചു. പ്രതിദിന കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ 30 ദിവസങ്ങളായി 20,000 ല്‍ താഴെയാണ്. 135 ദിവസമായി 50,000 ല്‍ താഴെയാണ് പുതിയ കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,432 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,37,49,900 ആയി ഉയര്‍ന്നു. ഇതുതവരെ 61,48,85,747 പരിശോധനകളാണ് രാജ്യത്താകമാനം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറനിടെ 28,40,174 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. വാക്‌സിനേഷന്‍ ഡ്രൈവ് പ്രഖ്യാപിച്ചശേഷം 108,21,66,365 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

Tags: