കൊവിഡ്: തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അടിസ്ഥാനവേതനത്തിന്റെ 30 ശതമാനം ഒരുവര്‍ഷത്തേക്ക് സംഭാവന നല്‍കും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്മാരായ അശോക് ലവാസാ, സുശീല്‍ചന്ദ്ര എന്നിവര്‍ തങ്ങളുടെ അടിസ്ഥാന വേതനത്തില്‍നിന്നും 2020 ഏപ്രില്‍ 1 മുതല്‍ കണക്കാക്കിയാണ് അടുത്ത ഒരുവര്‍ഷത്തേക്കാണ് ഇത് നല്‍കുന്നത്.

Update: 2020-04-13 10:19 GMT

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടെ അടിസ്ഥാന വേതനത്തിന്റെ 30 ശതമാനം ഒരുവര്‍ഷത്തേക്ക് സര്‍ക്കാരിന് സംഭാവന നല്‍കാന്‍ സ്വമേധയാ തീരുമാനിച്ചതായി കമ്മീഷന്‍ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്മാരായ അശോക് ലവാസാ, സുശീല്‍ചന്ദ്ര എന്നിവര്‍ തങ്ങളുടെ അടിസ്ഥാന വേതനത്തില്‍നിന്നും 2020 ഏപ്രില്‍ 1 മുതല്‍ കണക്കാക്കിയാണ് അടുത്ത ഒരുവര്‍ഷത്തേക്കാണ് ഇത് നല്‍കുന്നത്.

നിലവില്‍ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയും കൊവിഡ് മഹാമാരിക്കെതിരേപോരാടുകയാണ്. രോഗവ്യാപനം തടയാനും പൊതുജനാരോഗ്യരംഗത്തും ദേശീയ സമ്പദ്‌വ്യവസ്ഥയിലും അതിന്റെ ആഘാതം കുറയ്ക്കുന്നതിനുമായി സര്‍ക്കാര്‍ മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്. ഈ നടപടികള്‍ ഫലവത്താവാന്‍ എല്ലാ മേഖലകളില്‍നിന്നുമുള്ള സംഭാവനകള്‍ ഉള്‍പ്പടെ വളരെയധികം വിഭവക്രമീകരണം ആവശ്യമാണ്.

പ്രത്യേകിച്ചും ഖജനാവിന് ശമ്പളവിതരണത്തിലൂടെ ഉണ്ടാവുന്ന ഭാരംകുറയ്ക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു സഹായമാവും. ഇതോടനുബന്ധിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന അടിസ്ഥാന വേതനത്തിന്റെ 30 ശതമാനം സ്വമേധയാ സംഭാവന നല്‍കാന്‍ തീരുമാനിച്ചതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 

Tags: