കൊവിഡ്: മരണപ്പെട്ടതും രോഗബാധിതരാവുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക് അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് ജോലിനല്‍കുന്നതിന് പ്രത്യേകം പദ്ധതിയൊന്നും സര്‍ക്കാരിന്റെ പരിഗണയിലില്ല.

Update: 2020-09-18 13:11 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരണപ്പെടുകയും രോഗബാധിതരാവുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക് കേന്ദ്രസര്‍ക്കാരിന് അറിയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ആശ്വനി കുമാര്‍ ചൗബേ. അടൂര്‍ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ എംപിമാരുടെ ചോദ്യത്തിന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 ലക്ഷം രൂപയുടെ സഹായത്തിന് ലഭിച്ച അപേക്ഷ പ്രകാരം 155 ആരോഗ്യപ്രവര്‍ത്തകര്‍ മരിച്ചതായി മാത്രമേ സര്‍ക്കാരിന് അറിയൂ.

കേരളത്തില്‍നിന്നും ഒരപേക്ഷയാണ് ലഭിച്ചത്. കൊവിഡ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് ജോലിനല്‍കുന്നതിന് പ്രത്യേകം പദ്ധതിയൊന്നും സര്‍ക്കാരിന്റെ പരിഗണയിലില്ല. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് 3.44 കോടി ച95 മാസ്‌കും 1.41 കോടി പിപിഇ കിറ്റും 10.84 കോടി ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ ഗുളികകളും നല്‍കിയതായി മറുപടിയില്‍ പറയുന്നു. 

Tags:    

Similar News