കൊവിഡ്: ഗുജറാത്തിനെ പിന്തളളി തമിഴ്നാട് രണ്ടാം സ്ഥാനത്ത്
ചെന്നൈയില്‍ ഇന്നലെ മാത്രം 309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,946 ആയി ഉയര്‍ന്നു.
ചെന്നൈ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാട് രണ്ടാം സ്ഥാനത്ത്. 434 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 10,108 ആയി. ചെന്നൈയില്‍ ഇന്നലെ മാത്രം 309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം 5,946 ആയി ഉയര്‍ന്നു. മദ്യവില്‍പന ശാലകള്‍ അടക്കാക്കാനുള്ള മദ്രാസ് ഹൈക്കോടതി വിധിയെ സുപ്രിംകോടതി സ്റ്റേ ചെയ്തത് സംസ്ഥാനത്ത് കൂടുതല്‍ ആശങ്കയുണ്ടാക്കും. ചെന്നൈ, തിരുവള്ളൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്നു മുതല്‍ മദ്യവില്‍പന ശാലകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും.
എന്നാല്‍, നിലവിലെ കണക്കനുരിച്ച് മഹാരാഷ്ട്രയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 29,100 കൊവിഡ് കേസുകളാണ് ഉള്ളത്. 1000 ത്തില്‍പരം രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. അടുത്ത 10 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് 20,000 പേര്‍ കൂടി രോഗബാധിതരാകുമെന്ന നിഗമനത്തിലാണ് വിദഗ്ധര്‍. മുംബൈ, താനെ, പൂനെ എന്നീ നഗരങ്ങളില്‍നിന്നാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം 17,671 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.