മഹാരാഷ്ട്രയില്‍ 4,930 പേര്‍ക്ക് കൂടി കൊവിഡ്; ഡൽഹിയിൽ 4,006 പേർക്ക്
മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം നിലവിൽ 89,098 രോഗികൾ കൂടിയാണ് സംസ്ഥാനത്ത് ചികിൽസയിൽ തുടരുന്നത്.
മുംബൈ: മഹാരാഷ്ട്രയിൽ 4,930 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,290 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 16,91,412 ആയി വർധിച്ചു. 92.49 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം നിലവിൽ 89,098 രോഗികൾ കൂടിയാണ് സംസ്ഥാനത്ത് ചികിൽസയിൽ തുടരുന്നത്. പുതുതായി 95 മരണംകൂടി റിപോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 47,246 ആയി. ഇതുവരെ 18,28,826 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ 1,404 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,411 പേർ രോഗമുക്തരായി. 7,60,617 പേർ ഇതുവരെ രോഗമുക്തി നേടി. 10,980 രോഗികൾ കൂടിയാണ് ഇനി സംസ്ഥാനത്ത് ചികിൽസയിലുള്ളത്.
ഡൽഹിയിൽ 4,006 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 5,74,380 ആയി ഉയർന്നു. 5,036 പേർ ഇന്ന് രോഗമുക്തരായി. 31,789 രോഗികൾ കൂടി ഇനി ചികിൽസയിലുണ്ട്. 86 പേർ ഇന്ന് മരിച്ചു. 9,260 മരണം ഇതുവരെ സംസ്ഥാനത്ത് റിപോർട്ട് ചെയ്തിട്ടുണ്ട്.