ലോക്ക് ഡൗണ്‍: ലക്ഷദ്വീപില്‍ എട്ട് മലയാളി അധ്യാപകര്‍ കുടുങ്ങി

പരീക്ഷാ ഡ്യൂട്ടിക്കായി ഇവിടെയെത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള അധ്യാപകരാണ് ഒരുമാസമായി കുടുങ്ങിയത്.

Update: 2020-04-09 07:17 GMT

കവരത്തി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എട്ട് മലയാളി അധ്യാപകര്‍ ലക്ഷദ്വീപില്‍ കുടുങ്ങി. പരീക്ഷാ ഡ്യൂട്ടിക്കായി ഇവിടെയെത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള അധ്യാപകരാണ് ഒരുമാസമായി കുടുങ്ങിയത്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് പരീക്ഷ മാറ്റിവച്ചതാണ് ഇവര്‍ കുടുങ്ങാന്‍ കാരണം. ഷിപ്പ് സര്‍വീസ് നിര്‍ത്തിയതോടെ തിരികെ നാട്ടിലേക്കെത്താന്‍ വഴിയില്ലാതായി.

മരുന്ന് അടക്കമുള്ളവയ്ക്ക് ക്ഷാമമുണ്ടെന്നും സര്‍ക്കാരിടപെടണമെന്നും കുടുങ്ങിക്കിടക്കുന്ന അധ്യാപകര്‍ ആവശ്യപ്പെട്ടു. കൊച്ചിയില്‍ കുടുങ്ങിയ ദ്വീപ് നിവാസികളെ എത്തിക്കുന്ന ഷിപ്പിലെങ്കിലും തങ്ങളെ നാട്ടിലേക്ക് തിരികെയെത്തിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് വേണ്ട താമസവും ഭക്ഷണം ലഭ്യമാണെന്ന് അധ്യാപകര്‍ അറിയിച്ചു. ലക്ഷദ്വീപില്‍ കൊവിഡ് ഇതുവരെ റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അധ്യാപകര്‍ വ്യക്തമാക്കി. അടുത്ത ദിവസം ഇവിടെയെത്തുന്ന ചരക്കുകപ്പലില്‍ നാട്ടിലേക്ക് തിരികെ മടങ്ങാമെന്ന വിശ്വാസത്തിലാണ് അധ്യാപകര്‍.  

Tags:    

Similar News