26 ജീവനക്കാര്‍ക്ക് കൊവിഡ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനി അടച്ചു

Update: 2020-05-08 15:26 GMT

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനികളിലൊന്നായ അഹമ്മദാബാദിലെ കാഡില ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ പ്ലാന്റ് അടച്ചുപൂട്ടി. കമ്പനിയിലെ 26ഓളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി കമ്പനി അടച്ചുപൂട്ടിയത്.

    കഴിഞ്ഞ ദിവസം കമ്പനിയിലെ 30 ജീവനക്കാരുടെ സാംപിളുകള്‍ ശേഖരിച്ചിരുന്നു. അതില്‍ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി അഹമ്മദാബാദിലെ ജില്ലാ വികസന ഓഫിസര്‍ അരുണ്‍ മഹേഷ് ബാബു അറിയിച്ചു. പിന്നീട് ബാക്കിയുള്ളവരുടെ സാംപിള്‍ ഫലം കൂടി വന്നതോടെ 21 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് കമ്പനി അടച്ചിടാന്‍ നിര്‍ദേശം നല്‍കി. കമ്പനിയിലെ 95 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കമ്പനിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച നഗരങ്ങളിലൊന്നാണ് അഹമ്മദാബാദ്. 317 മരണങ്ങള്‍ ഉള്‍പ്പെടെ 4,912 കൊറോണ വൈറസ് കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.



Tags:    

Similar News