ഉത്തര്‍പ്രദേശില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ കൊലപ്പെടുത്തി

നാഗേന്ദ്ര തിവാരി, ഭാര്യ മനോരമ എന്നിവരാണ് കൊല്ലപ്പെട്ടത്.

Update: 2019-06-08 12:38 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയില്‍ സാരോണ്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വീടിന്റെ ടെറസില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നാഗേന്ദ്ര തിവാരി, ഭാര്യ മനോരമ എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടിയോടൊപ്പം തിവാരിയുടെ സഹോദരന്റെ വീടിന്റെ ടെറസില്‍ ഉറങ്ങുകയായിരുന്നു ഇവര്‍.

രാത്രിയില്‍ ഒരുസംഘം ആളുകള്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ക്കടന്ന് ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തിവാരിയുടെ സഹോദരനാണ് ഇരുവരെയും വീടിന് മുകളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍തന്നെ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ വാതിലിന്റെ ലോക്കും അലമാരയും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.

മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പോലിസ് പറയുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പോലിസിന് ലഭിച്ചിട്ടില്ല. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. 

Tags:    

Similar News