ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവും വസ്ത്രാലങ്കാര വിദഗ്ധയുമായ ഭാനു അതയ്യ അന്തരിച്ചു
1983ല്‍ 'ഗാന്ധി' എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.
മുംബൈ: ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവും പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധയുമായ ഭാനു അതയ്യ (91) അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകള്‍ രാധിക ഗുപ്തയാണ് മരണവിവരം അറിയിച്ചത്. 1983ല്‍ 'ഗാന്ധി' എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും അംഗീകരിക്കപ്പെട്ട വസ്ത്രാലങ്കാര വിദഗ്ധയാണ് ഭാനു അതയ്യ. ദക്ഷിണ മുംബൈയിലെ ചന്ദന്‍വാടി ശ്മശാനത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്. എട്ടുവര്‍ഷം മുമ്പ് തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തിയ ഇവര്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കിടപ്പിലായിരുന്നു.
ശരീരത്തിന്റെ ഒരുവശം തളര്‍ന്നുപോയിരുന്നു. കോലാപ്പൂരില്‍ ജനിച്ച അതയ്യ ഹിന്ദി സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്താണ് ഈ മേഖലയില്‍ ജോലി ആരംഭിച്ചത്. ഗുരു ദത്തിന്റെ 1956 ലെ സൂപ്പര്‍ ഹിറ്റ് സിഐഡി ജോണ്‍ മോളോയ്ക്കൊപ്പം റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയിലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അക്കാദമി അവാര്‍ഡ് നേടി.