മുംബൈ: എക്സ്പ്രസ് ട്രെയിനിന്റെ എസി കോച്ചില്‍ യാത്രക്കാരി ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് പാചകം ചെയ്തത സംഭവത്തില്‍ മധ്യറെയില്‍വേ അന്വേഷണം തുടങ്ങി. നൂഡില്‍സ് പാചകംചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. യാത്രക്കാരിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അപകടകരമായ പ്രവര്‍ത്തിയാണെന്നും റെയില്‍വേ പറഞ്ഞു.യുവതിക്കെതിരേ നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു. കഴിഞ്ഞ 21ന് ആണ് വിഡിയോ വ്യാപകമായി പ്രചരിച്ചത്.