പമ്പുകളില്‍ നിയന്ത്രണം; കുപ്പികളിലും കാനുകളിലും ഇന്ധനം നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍

Update: 2026-03-14 11:00 GMT

ന്യൂഡല്‍ഹി: പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്നും പമ്പില്‍ ഉള്ളവര്‍ അങ്ങനെ നല്‍കരുതെന്നും നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ആവശ്യത്തിന് പെട്രോള്‍ ഡീസല്‍ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തോടനുബഡിച്ചു രാജ്യത്തു ഗ്യാസ് പെട്രോള്‍ ഡീസല്‍ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ എല്ലാവരും കണ്ടെയ്‌നറുകളിലും പത്രങ്ങളിലും പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

സുരക്ഷിതമല്ലാത്ത കണ്ടെയ്നുറുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അതിനാല്‍ .ഇന്ധനം വിതരണം ചെയ്യുമ്പോള്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പെട്രോള്‍ പമ്പുകള്‍ ശ്രദ്ധിക്കണമെന്നും ഏതെങ്കിലും തരത്തില്‍ ലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.