കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, ഭുപെന്‍ ബോറ രാജിവച്ചു, ബിജെപിയില്‍ ചേരും
ന്യൂഡല്‍ഹി: അസമില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഭുപെന്‍ ബോറ പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന് രാജിക്കത്ത് നല്‍കിയ ബോറ, ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം. പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തില്‍ ആരോപിക്കുന്നത്. 2021 മുതല്‍ 25 വരെ അസം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വര്‍ഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവില്‍ ?ഗൗരവ് ഗോഗോയിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. കോണ്‍ഗ്രസ് വിട്ടെത്തുന്ന ഭുപന്‍ ബോറയ്ക്ക് ബിജെപിയില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.