അയോധ്യയില്‍ രാമന്റെ പ്രതിമയ്‌ക്കൊപ്പം സീതയുടേതും വേണം; കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ്

Update: 2019-08-24 05:19 GMT

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമന്റെ പ്രതിമയ്‌ക്കൊപ്പം സീതാ ദേവിയുടെ പ്രതിമകൂടി സ്ഥാപിക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ കത്തിലാണ് ഇക്കാര്യം കരണ്‍ സിങ് ആവശ്യപ്പെട്ടത്. ശ്രീരാമനില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

സീത ജീവിതകാലം മുഴുവന്‍ ഒരുപാട് യാതനകള്‍ സഹിച്ച ഒരു മാന്യസ്ത്രീയാണ്. അതുകൊണ്ട് സീതയ്ക്ക് അയോധ്യയില്‍ അനുയോജ്യമായ സ്മാരകം വേണമെന്ന് കരണ്‍ സിങ് കത്തില്‍ വ്യക്തമാക്കി. കരണ്‍സിങ് ഈ ആവശ്യമുന്നയിച്ച് ഇത് രണ്ടാംതവണയാണ് കത്തെഴുതുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇതുസംബന്ധിച്ച് കരണ്‍സിങ് ആദ്യമായി കത്തെഴുതിയത്.

Tags: