ട്രാക്കില്‍ വീണ ഇയര്‍പോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു

Update: 2025-01-25 11:22 GMT

ചെന്നൈ: റെയില്‍വേ ട്രാക്കില്‍ വീണ ഇയര്‍പോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം. കോളേജ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ചെന്നൈയിലാണ് സംഭവം നടന്നത്. വിഴുപ്പുറം സ്വദേശിയായ രാജഗോപാല്‍ (18) ആണ് മരിച്ചത്. കോടമ്പാക്കം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. നടന്നുവരുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ ഇയര്‍പോഡ് വീഴുകയായിരുന്നു. ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. അതേസമയം, സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.