കല്‍ക്കരി ഖനി തകര്‍ന്നുവീണ് അപകടം; ബംഗാളില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു

Update: 2026-01-14 08:39 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കല്‍ക്കരി ഖനി തകര്‍ന്ന് വീണ് അപകടം. ഖനിക്കുള്ളിലുണ്ടായിരുന്ന ആകെ അഞ്ച് തൊഴിലാളികളില്‍ മൂന്ന് പേര്‍ അവശിഷ്ടങ്ങള്‍ക്കിയടില്‍ കുടുങ്ങി മരിച്ചു. ബാക്കി രണ്ട് പേരെ രക്ഷപ്പെടുത്തി പുറത്ത് കൊണ്ടുവന്നു. അസന്‍സോളില്‍ ചൊവ്വാഴ്ച (ജനുവരി13) രാവിലെയാണ് കല്‍ക്കരി ഖനി തകര്‍ന്ന് അപകടമുണ്ടായത്.