ബംഗാളിലേക്ക് പ്രത്യേക ശ്രാമിക് ട്രെയിനുകള്‍ അയക്കരുത്: മമതാ ബാനര്‍ജി

അംപന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ അധികൃതര്‍ തിരക്കായതിനാലാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയത്.

Update: 2020-05-23 10:07 GMT

കൊല്‍ക്കത്ത: പ്രത്യേക ശ്രാമിക് ട്രെയിനുകള്‍ മെയ് 26 വരെ പശ്ചിമബംഗാളിലേക്ക് അയക്കരുതെന്ന് റെയില്‍വേ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അംപന്‍ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ അധികൃതര്‍ തിരക്കായതിനാലാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയത്.

അംപന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളില്‍ 86 പേരാണ് മരിച്ചത്. തലസ്ഥാനമായ കൊല്‍ക്കത്തയടക്കം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കനത്ത നാശം വിതച്ചാണ് ഉംപുന്‍ ചുഴലി വീശിയടിച്ചത്. നിരവധി വീടുകല്‍ തകര്‍ന്നു. വൈദ്യുതി വിതരണം നിലച്ചു. മരങ്ങള്‍ പൊട്ടിവീണും ഇലക്ട്രിക് ഷോക്കേറ്റുമാണ് ഭൂരിഭാഗം ആളുകളും മരിച്ചത്. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് സ്ഥാപിക്കാന്‍ അധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റ് നാശനഷ്ടമുണ്ടാക്കിയ പശ്ചിമബംഗാളിലെയും ഒഡീഷയിലെയും സ്ഥലങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹമെത്തിയത്. സംസ്ഥാന ചീഫ് സെക്രട്ടറി രാജിവ് സിന്‍ഹ മെയ് 22ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന് അയച്ച കത്തില്‍, സൂപ്പര്‍ സൈക്ലോണ്‍ അംപന്‍ സംസ്ഥാനത്തെ സാരമായി ബാധിച്ചുവെന്നും ഇത് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കിയെന്നും വ്യക്തമാക്കിരുന്നു.

Tags:    

Similar News