ജയ്പൂരിലെ ഖബറിസ്താനില്‍ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷണം പോവുന്നു
ജയ്പൂര്‍: ജയ്പൂരിലെ ഖബര്‍സ്താനില്‍ മറവ് ചെയ്ത സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷണം പോവുന്നത് പതിവാകുന്നു. ജയ്പൂരിലെ ശാസ്ത്രി നഗര്‍ പ്രദേശത്തെ നഹരി കാ നാക ഖബറിസ്താനിലാണ് അപൂര്‍വ്വ സംഭവം. ഇസ് ലാമിക ആചാരപ്രകാരം മൃതദേഹം മറവ് ചെയ്യുമ്പോള്‍ മൂടുന്ന വെള്ള വസ്ത്രം(കഫന്‍ പുടവ) ആണ് പതിവായി മോഷണം പോവുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ത്രീകളുടെ ശവകുടീരങ്ങളില്‍ നിന്ന് മാത്രമായി ഇത്തരത്തില്‍ വസ്ത്രങ്ങള്‍ മോഷ്ടിക്കപ്പെടുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഞ്ച് പേര്‍ ഖബര്‍സ്താനില്‍ മൃതദേഹങ്ങള്‍ക്ക് ചുറ്റിലും സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം നടക്കുന്നുണ്ട്. സ്ത്രീകളുടെ മൃതദേഹങ്ങള്‍ മാത്രം ലക്ഷ്യവച്ചുള്ള മോഷണം പ്രദേശത്ത് ഭീതി ഉളവാക്കിയിട്ടുണ്ട്. മൃതദേഹങ്ങളില്‍ കൃത്രമം കാണിച്ചതായ റിപോര്‍ട്ടുകളും ഉണ്ട്.