എന്‍ഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിര്‍മിത റൈഫിള്‍ സ്‌കോപ്പ് കണ്ടെത്തി; കിട്ടിയത് മാലിന്യ കൂമ്പാരത്തില്‍ നിന്ന്
ന്യൂഡല്‍ഹി:ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിര്‍മിത റൈഫിള്‍ സ്‌കോപ്പ് (ദൂരദര്‍ശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. ആറ് വയസ്സുള്ള ഒരു ആണ്‍കുട്ടിക്കാണ് മാലിന്യ കൂമ്പാരത്തില്‍ നിന്ന് റൈഫിള്‍ സ്‌കോപ്പ് കിട്ടിയത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് കണ്ടതോടെയാണ് രക്ഷിതാക്കള്‍ ഇക്കാര്യം ശ്രദ്ധിച്ചതും പോലിസിനെ അറിയിച്ചതും.
സ്‌നൈപ്പര്‍ തോക്കില്‍ ഘടിപ്പിക്കാവുന്നതാണ് കണ്ടെത്തിയ റൈഫിള്‍ സ്‌കോപ്പ്. സംഭവത്തില്‍ സാംബ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും (എസ്ഒജി) പോലിസും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ജമ്മു കശ്മീര്‍ പോലിസ് മേധാവി അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.