കൊവിഡ്: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് അനുവദിച്ചത് 384.18 കോടിയെന്ന് കേന്ദ്രം

കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍ 74.21 കോടി രൂപ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കേരള ഘടകത്തിന് നല്‍കുകയുണ്ടായി.

Update: 2020-09-18 15:23 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 അത്യാഹിതസാഹചര്യത്തിലെ തയ്യാറെടുപ്പുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 384.18 കോടി രൂപ കേരളത്തിനുവേണ്ടി നല്‍കിയിട്ടുള്ളതായി കേന്ദ്ര ആരോഗ്യമന്ത്രി അശ്വിന്‍കുമാര്‍ ഛൗബേ. കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനുള്ള സംവിധാനങ്ങള്‍ക്ക് 2020 മാര്‍ച്ചില്‍ 74.21 കോടി രൂപ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കേരള ഘടകത്തിന് നല്‍കുകയുണ്ടായി.

2020 ഏപ്രില്‍ മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ 219.38 കോടി രൂപ 100 ശതമാനം ഗ്രാന്റായി കൊവിഡ് 19 അത്യാഹിതഘട്ടം നേരിടുന്നതിനുള്ള അവശ്യതയ്യാറെടുപ്പുകള്‍ക്കായുള്ള പാക്കേജായും (ഇസിആര്‍പി-കൊവിഡ് പാക്കേജ്) കേരളത്തിന് അനുവദിച്ചിട്ടുണ്ടെന്നും അങ്ങനെ മൊത്തം 384.18 കോടി രൂപയാണ് ഇതുവരെ കൊവിഡ് 19ന്റെ പേരില്‍ അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

കൂടാതെ മരുന്നുകള്‍ വാങ്ങിയതിന് 70 കോടിയും മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് ആരോഗ്യചികില്‍സാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 177.83 കോടി രൂപയും ഉള്‍പ്പടെ 247.83 കോടി രൂപയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് (കെഎംഎസ്‌സിഎല്‍) അനുവദിച്ചിട്ടുണ്ടെന്നുമാണ് മന്ത്രി ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷിനെ രേഖാമൂലം അറിയിച്ചത്. 

Tags:    

Similar News