കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഐടി മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യുഎസ് യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനായ പ്രിയങ്ക് ഖാര്‍ഗെയ്ക്ക് അമേരിക്കയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കേണ്ടതായിരുന്നു. യുഎസിലെ ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രിയങ്ക് ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.
എന്നാല്‍ ആദ്യം അനുമതി വൈകിപ്പിക്കുകയും പിന്നീട് നിഷേധിക്കുകയുമായിരുന്നുവെന്ന്് പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. നിഷേധിക്കാനുണ്ടായ കാരണത്തെക്കുറിച്ച് കേന്ദ്രത്തോടെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയ്‌ക്കൊപ്പമുള്ള സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് അമേരിക്കന്‍ യാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.