അര്‍ണബ് സംസാരിക്കാന്‍ അനുവദിച്ചില്ല; തല്‍സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി, വീഡിയോ വൈറല്‍
കഴിവുള്ളവരെ ബോളിവുഡ് ഇന്‍ഡസ്ട്രി ഞെരുക്കുകയാണോ എന്ന വിഷയത്തിന്‍മേലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ചൂടുപിടിച്ച് ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഇതൊന്നും അറിയുന്നതേയില്ലെന്നപോലെ മറുവശത്ത് കസ്തൂരി ഭക്ഷണം കഴിക്കുന്നത്.
ന്യൂഡല്‍ഹി: റിപബ്ലിക് ടിവിയിലെ അര്‍ണബ് ഗോസ്വാമിയുടെ തല്‍സമയ ചര്‍ച്ചയ്ക്കിടെ ഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കര്‍. കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയുടെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കഴിവുള്ളവരെ ബോളിവുഡ് ഇന്‍ഡസ്ട്രി ഞെരുക്കുകയാണോ എന്ന വിഷയത്തിന്‍മേലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ചൂടുപിടിച്ച് ചര്‍ച്ച നടക്കുന്നതിനിടയിലാണ് ഇതൊന്നും അറിയുന്നതേയില്ലെന്നപോലെ മറുവശത്ത് കസ്തൂരി ഭക്ഷണം കഴിക്കുന്നത്.
I need the confidence level of this lady in my life. pic.twitter.com/DoWWQgBKgc
— Scotchy(Chronological) (@scotchism) July 19, 2020
വീഡിയോ വൈറലായതോടെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. കസ്തൂരിയുടെ ആത്മവിശ്വാസത്തെ അഭിനന്ദിച്ചും ആളുകള്‍ രംഗത്തെത്തി. എന്നാല്‍, ഇവയ്‌ക്കെല്ലാം മറുപടിയുമായി കസ്തൂരി രംഗത്തെത്തുകയും ചെയ്തു. ചര്‍ച്ചയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം തരാത്തതിനാലാണ് ഭക്ഷണം കഴിച്ചതെന്ന് കസ്തൂരി വ്യക്തമാക്കി. 60 മിനിറ്റോളം ഞാന്‍ അര്‍ണബിന്റെ ഹൈപ്പര്‍മോഡ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
എന്തായാലും അദ്ദേഹം എന്നെ സംസാരിക്കാന്‍ അനുവദിക്കില്ലായിരുന്നു. അപ്പോള്‍ ഞാന്‍ മറ്റൊരു നല്ല കാര്യം ചെയ്തു. ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി. പക്ഷേ, സ്‌കൈപ് ഓഫ് ചെയ്യാന്‍ മറന്നുപോയി. ഈ കുഴപ്പത്തിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും കുറ്റപ്പെടുത്താനോ ധിക്കരിക്കാനോ ഉദ്ദേശിച്ചിട്ടില്ല- എന്നു ചിരിയോടെ ട്വിറ്ററില്‍ കസ്തൂരി കുറിച്ചു.
