തമിഴ്‌നാട്ടിലെ തെരുവുകളില്‍നിന്ന് നവംബര്‍ 19-നകം ജാതിപ്പേരുകള്‍ നീക്കണം; എംകെ സ്റ്റാലിന്‍

Update: 2025-10-10 06:19 GMT

ചെന്നൈ: സംസ്ഥാനത്തെ റോഡുകള്‍, തെരുവുകള്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേരുകള്‍ നീക്കുന്ന ജോലികള്‍ ഊര്‍ജിതമാക്കി. നവംബര്‍ 19-നകം ഇത്തരം മുഴുവന്‍പേരുകളും മാറ്റി പുതിയപേരുകള്‍ ഉറപ്പിക്കണമെന്ന് ജില്ലാഭരണകൂടങ്ങള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.ജാതിവിവേചനം ഒഴിവാക്കി സാമൂഹികനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദി ദ്രാവിഡര്‍ കോളനി, ഹരിജന്‍ കോളനി, പറയര്‍ തെരുവ് തുടങ്ങിയ പേരുകള്‍ ഒഴിവാക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. കലൈഞ്ജര്‍, കാമരാജര്‍, മഹാത്മാഗാന്ധി, വീരമാമുനിവര്‍, തന്തൈ പെരിയാര്‍ എന്നീ പേരുകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

പേരുകള്‍ മാറ്റുകയോ പുതിയവ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുമ്പോള്‍ പ്രാദേശിക ജനസമൂഹത്തിന്റെ വികാരങ്ങള്‍ മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കി.നിലവിലുള്ള പേരുകള്‍തന്നെ തുടരാന്‍ താത്പര്യമുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്നും നിര്‍ദേശം ഉണ്ട്.



Tags: