കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ തലയറുത്താല്‍ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച അമിത് ചൗധരിക്കെതിരെ കേസ്

ന്യൂഡല്‍ഹി: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിന്റെ തലയറുക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ അമിത് ചൗധരി എന്ന യുവാവിനെതിരേ പോലിസ് കേസ്സെടുത്തു. ഉത്തര്‍പ്രദേശ് പോലിസാണ് മുസാഫര്‍നഗറിലെ അമിത് ചൗധരിക്കെതിരേ കേസ്സെടുത്തത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് രാകേഷ് ടിക്കായത്തിന്റെ തലയറുക്കുന്നവര്‍ക്ക് അമിത് ചൗധരി പാരിതോഷികം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിനെ തുടര്‍ന്ന് മുസഫര്‍നഗറില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. തുടര്‍ന്നാണ് പോലിസ് കേസ്സെടുത്തത്. ഭാരതീയ കിസാന്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് നവീന്‍ രതിയുടെ നേതൃത്വത്തിലുള്ള സംഘം പോലിസ് സ്‌റ്റേഷന്‍ വളയുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.