കശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്‍ മരിച്ചു
ശ്രീനഗര്‍: സോജില ചുരത്തില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ കേരളത്തില്‍നിന്നുള്ള ഏഴ് വിനോദ സഞ്ചാരികള്‍ മരിച്ചു. വാഹനത്തിന്റെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍നിന്നുള്ള സഞ്ചാരികളുമായി പോയ ടാക്സിയാണ് അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനം സോജില ചുരത്തിനിന്ന് താഴെക്ക് മറിഞ്ഞതായി അധികൃതര്‍ പറഞ്ഞു. 8 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടന്‍ തന്നെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.