മീഡിയാ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹം: എം കെ ഫൈസി

സംഘപരിവാരത്തിന്റെ വംശഹത്യപദ്ധതികള്‍ ഇത്തവണ ഡല്‍ഹിയില്‍ നടക്കാതെ പോയത് ഇത്തരം മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും നിതാന്തജാഗ്രതയായിരുന്നു.

Update: 2020-03-06 16:34 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യയ്‌ക്കെതിരേ ഉണര്‍ന്നുപ്രവര്‍ത്തിക്കാത്ത പോലിസിനെ തുറന്നുകാണിച്ച മീഡിയാ വണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് 48 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സംഘപരിവാരത്തിന്റെ വംശഹത്യപദ്ധതികള്‍ ഇത്തവണ ഡല്‍ഹിയില്‍ നടക്കാതെ പോയത് ഇത്തരം മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും നിതാന്തജാഗ്രതയായിരുന്നു.

ഇതില്‍ വിറളിപൂണ്ട സംഘപരിവാരത്തിന്റെ തിട്ടൂരം നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ ജനങ്ങള്‍ പ്രതികരിക്കണം. മാധ്യമങ്ങളുടെ വാമൂടിക്കെട്ടുന്ന അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മനസ്സിലാക്കി പ്രതികരിക്കാന്‍ പൗരസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Tags:    

Similar News