പതിനാലുകാരിയായ ബോക്സിങ് വിദ്യാർഥിയെ ബലാൽസംഗം ചെയ്തു; കോച്ച് അറസ്റ്റിൽ

ആക്രമണത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ബോക്സിങ് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

Update: 2021-03-11 13:20 GMT

മുംബൈ: പതിനാലുകാരിയായ ബോക്സിങ് വിദ്യാർഥിയെ ബലാൽസംഗം ചെയ്തതിന് കോച്ച് അറസ്റ്റിൽ. കിഴക്കൻ മുംബൈയിലെ മുളുണ്ടി ബോക്സിങ് ക്ലബിൽ വച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ 30 കാരനായ ബോക്സിങ് കോച്ചിനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. പ്രതി പെൺകുട്ടിയെ ക്ലബിലേക്ക് കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയും പിന്നീട് ആക്രമണത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ബോക്സിങ് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം യുവതി രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.

ഇന്ത്യൻ ശിക്ഷാ നിയമം 376, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ (പോക്സോ) വകുപ്പുകൾ എന്നിവ ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്.