പൂനെയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിന് നേരെ ബോംബ് ഭീഷണി

Update: 2026-03-19 07:39 GMT

പൂനെ: പൂനെയിലെ ബാനര്‍ പ്രദേശത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനു നേരെ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനെയാണ് ബോംബ് ഭീഷണിയെത്തിയത്. കഴിഞ്ഞ 8 ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ഭീഷണിയെത്തുടര്‍ന്ന് പോലിസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി മുന്‍കരുതല്‍ എന്ന നിലയ്ക്ക് പരിസരം ഒഴിപ്പിച്ചു.

പരിസരത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.