സിക്കിം മണ്ണിടിച്ചിലില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; കാണാതായ അഞ്ച് സൈനികരെ കുറിച്ച് വിവരമില്ല

Update: 2025-06-08 06:04 GMT
സിക്കിം മണ്ണിടിച്ചിലില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; കാണാതായ അഞ്ച് സൈനികരെ കുറിച്ച് വിവരമില്ല

ന്യൂഡല്‍ഹി: സിക്കിമില്‍ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ കാണാതായ ലക്ഷദ്വീപ് സ്വദേശി സൈനികന്‍ പി കെ സൈനുദ്ദീന്റെ മൃതദേഹം കണ്ടെത്തിയതായി ഇന്ത്യന്‍ കരസേന അറിയിച്ചു. ആന്ത്രോത്ത് ദ്വീപില്‍ നിന്നുള്ള സൈനുദ്ദീന്റെ മൃതദേഹം എട്ട് അടി താഴ്ചയില്‍ നിന്നാണ് കണ്ടെത്തിയത്.

സംഭവസ്ഥലത്ത് തിരച്ചില്‍ പ്രവര്‍ത്തനം തുടരുന്നതിനിടെ, സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തക സംഘം കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള നടപടികള്‍ക്കായി മൃതദേഹം മാറ്റിയതായും. മൂന്ന് ദിവസത്തിനുള്ളില്‍ മൃതദേഹം സ്വവസതിയായ ലക്ഷദ്വീപിലേക്ക് എത്തിക്കുമെന്നും കരസേന വൃത്തങ്ങള്‍ അറിയിച്ചു.

മണ്ണിടിച്ചിലില്‍ കാണാതായ മറ്റു അഞ്ചു സൈനികരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ശക്തമായ മഴയെ തുടര്‍ന്ന് പര്‍വ്വതപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന മണ്ണ് സൈന്‍ഡുകള്‍ തകര്‍ന്നു വീണതാണ് അപകടത്തിന് കാരണമെന്ന് കരസേന അറിയിച്ചു. ഇതുവരെ നടന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും എന്‍ഡിആര്‍എഫ് സംഘവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ അത്യാഹിത സംവിധാനങ്ങളും കരസേന ശക്തമാക്കിയിട്ടുണ്ട്.




Tags:    

Similar News