ഗുജറാത്തില്‍ ബോട്ട് തലകീഴായി മറിഞ്ഞ് അപകടം: ആറ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Update: 2024-01-18 13:58 GMT
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ ബോട്ടപകടത്തില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ മരിച്ചു. വഡോദരയിലെ ഹര്‍ണി തടാകത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 27 വിദ്യാര്‍ഥികളും 4 അധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.