പട്‌ന; ബിഹാറിനെ ഞെട്ടിച്ച് വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിഹാറിലെ പട്‌നയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ബിജെപി നേതാവായ സുരേന്ദ്ര കെവാടിനെയാണ് ബൈക്കിലെത്തിയ സംഘം വെടിവച്ച് കൊന്നത്. ബിജെപി കിസാന്‍ മോര്‍ച്ചയുടെ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്.
കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. ബിഹാറിലെ അക്രമങ്ങളില്‍ ആരോട് പറയാന്‍ ആര് കേള്‍ക്കാനെന്ന് തേജസ്വി യാദവ് തുറന്നടിച്ചു. എന്‍ഡിഎ സര്‍ക്കാറില്‍ ആരെങ്കലും പറയുന്നത് കേള്‍ക്കാനോ തെറ്റ് സമ്മതിക്കാനോ ഉണ്ടോയെന്നും തേജസ്വി യാദവ് ചോദിച്ചു.