ബിഹാറില്‍ ഒമ്പത് വയസ്സുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു; ആശുപത്രിയില്‍ ചികില്‍സ വൈകി; കാത്തു നിന്നത് അഞ്ചു മണിക്കൂര്‍
പാട്‌ന: ബിഹാറില്‍ ഒമ്പത് വയസ്സുകാരിയെ ബലാല്‍സംഗത്തിരയാക്കി കൊലപ്പെടുത്തി. ബലാല്‍സംഗത്തിനിരയാക്കിയതിന് ശേഷം കുട്ടിയ കത്തികൊണ്ട് കഴുത്തറുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു. കത്തികൊണ്ട് കുത്തിയ 20ഓളം മുറിവുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ പ്രതി മിഠായി നല്‍കി തട്ടികൊണ്ടുപോവുകായിരുന്നു. പിന്നീട് കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് കാട്ടില്‍ ചോരയില്‍ കുതിര്‍ന്ന് കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. പ്രതിക്കൊപ്പം കുട്ടി പോവുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. പ്രതിയായ രോഹിത് സാഹ്നിയെ പോലിസ് പിടികൂടി.മെയ് 26നാണ് സംഭവം നടന്നത്. പിറ്റേ ദിവസം കുട്ടി മരണപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള കുട്ടിയ ആദ്യം മുസാഫര്‍പൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പട്‌ന മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ കുട്ടിയെ ചികില്‍സിക്കാന്‍ അഞ്ചുമണിക്കൂര്‍ വൈകിയെന്ന് ബന്ധുക്കള്‍ പറയുന്നു. അഞ്ചുമണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ ചികില്‍സയ്ക്ക് വിധേയമാക്കിയത്. ചികില്‍സ വൈകിയതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.